കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ വരണം;പിന്തുണയുമായി കെജ്രിവാളും

ചെന്നൈ: തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

കമലിന്റെ രാഷ്ടീയം അഴിമതിക്കെതിരെ അയിരിക്കണമെന്നും അം ആ്മി തലവന്‍ പറഞ്ഞു. കമലഹാസനുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്

കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കെജ്രിവാള്‍

കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച.കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കെജ്രിവാള്‍ അഭ്യര്‍ഥിച്ചതായും സൂചനയുണ്ട്.

കൂടിക്കാഴ്ച്ചയില്‍ അഴിമതി രഹിത ഇന്ത്യക്കായി കെജ്രിവാള്‍ നടത്തിയ പോരാട്ടങ്ങളെ കമല്‍ഹാസന്‍ പ്രകീര്‍ത്തിച്ചു. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്നും അതുകൊണ്ട് കെജ്രിവാള്‍ തന്റെ ബന്ധുവാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News