കൊച്ചി മെട്രോ: രണ്ടാംഘട്ട സര്‍വ്വീസ് ഒക്ടോബര്‍ 3ന്

കൊച്ചി : കൊച്ചി മെട്രോ രണ്ടാംഘട്ട സര്‍വ്വീസ് അടുത്ത മാസം 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും

കലൂര്‍ മുതല്‍ മഹാരാജാസ് വരെ സര്‍വ്വീസ് നീളുന്നതോടെ മെട്രോ നഗരമധ്യത്തിലേക്കും പ്രവേശിക്കും. ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

കൊച്ചിയുടെ ആകാശയാത്രയ്ക്ക് പൂര്‍ണ്ണത കൈവരുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കലൂര്‍ മുതല്‍ മഹാരാജാസ് വരെയുളള മെട്രോ പാതയും സജ്ജമായതോടെ കൊച്ചി നഗരമധ്യത്തിലേക്കും മെട്രോ കൂകിപ്പായും.

അടുത്ത മാസം 3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പങ്കെടുക്കും. മെട്രോ സര്‍വ്വീസ് നഗരത്തിലേക്ക് പ്രവേശിക്കുന്നതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍ആല്‍.

സ്ഥിരം യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന കാര്യം ആലോചനയിലുണ്ടെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി ജംഗ്ഷന്‍, എം ജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ച് സ്റ്റേഷനുകളാണുളളത്.

രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം 18 കിലോമീറ്ററായി വര്‍ദ്ധിക്കും. ട്രെയിനുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്പതാക്കി ഉയര്‍ത്തുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News