അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നു? കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തി; വെളിപ്പെടുത്തലുമായി രാജ് താക്കറെ

മുംബൈ: ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ ഒരുങ്ങുന്നോ? വെളിപ്പെടുത്തലുമായി നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. കേന്ദ്ര സര്‍ക്കാറുമായി ദാവൂദ് ഇബ്രാഹിം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് രാജ് താക്കറെ.

തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് രാജ് താക്കറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

അധോലോക നായകന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയുടെ മണ്ണില്‍വെച്ച് മരിക്കണമെന്നാണ് ദാവൂദിന്റെ ആഗ്രഹമെന്നും താക്കറെ വെളിപ്പെടുത്തുന്നു.

അതിനാലാണ് കേന്ദ്രസര്‍ക്കാരുമായി ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ നടത്തുന്നതെന്നും രാജ് താക്കറെ വ്യക്തമാക്കുന്നു.

ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ അത് മോദി സര്‍ക്കാറിന്റെ മേന്മയായി ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയുണ്ടെന്നും താക്കറെ വ്യക്തമാക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here