സംസ്ഥാനത്ത് 22 ഫിമെയില്‍ കോട്ടയം ആവര്‍ത്തിക്കുന്നു; ജനനേന്ദ്രിയം മുറിക്കുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്

ഫഹദ് ഫാസില്‍-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലേതിന് സമാനമാണ് ഇപ്പോള്‍ കേരളത്തിലുയരുന്ന ചില സംഭവങ്ങള്‍.

നാല് മാസം മുമ്പ് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് പിന്നാലെ മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം കാമുകി മുറിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നുകഴിഞ്ഞു.

വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് മലപ്പുറത്ത് കാമുകി അതിക്രമം കാട്ടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ ലൈഗിംഗ ചൂഷണത്തെ തുടര്‍ന്നാണ് സ്വാമി ഗംഗേശാനന്ദയ്ക്ക് ദുരന്തം നേരിടേണ്ടിവന്നത്. പിന്നീട് താന്‍ സ്വയം ലിംഗം മുറിച്ചതാണെന്ന് ഗംഗേശാന്ദ പറഞ്ഞതിന് സമാനമായി കുറ്റിപ്പുറത്തെ യുവാവും മൊഴി നല്‍കിയിട്ടുണ്ട്.

താന്‍ തന്നെ ലിംഗം മുറിക്കുകയായിരുന്നു എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് വിശ്വസിച്ചിട്ടില്ല. ഒരാഴ്ചമുമ്പ് തിരുവന്തപുരം ഊരൂട്ടമ്പലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ വീടുകയറി ആക്രമിച്ച ഗുണ്ടാസംഘം ഇയാളുടെ ലിംഗത്തിന് സാരമായി മുറിവേല്‍പ്പിച്ചിരുന്നു. കണ്ടക്ടറുടെ കൈകാലുകലും ഗുണ്ടാസംഘം തല്ലിയൊടിച്ചു.

ഈ കേസില്‍ പൊലീസ് അന്വേഷണം തുടരവേയാണ് മലപ്പുറത്തുനിന്നും കാമുകി ലിംഗം ഛേദിച്ച വാര്‍ത്തകൂടി പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News