ബസിനുള്ളില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി അറസ്റ്റില്‍; പ്രതി സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സസ്‌പെന്‍ഷനിലായയാള്‍

ചാലക്കുടി : ചാലക്കുടിയില്‍ സ്വകാര്യ ബസിനുള്ളില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി അറസ്റ്റില്‍.

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷനിലായ ശേഷം തിരികെ ജോലിയിലെത്തിയ ഡോ ഇ ശ്രീനിവാസനാണ് വീണ്ടും അറസ്റ്റിലായത്. റിമാന്‍ഡിലായ ശ്രീനിവാസനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി

കാര്‍ഷിക സര്‍വ്വകലാശാലയുടെ ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ ഇ ശ്രീനിവാസനാണ് ബസിനുള്ളില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായത്.

മറ്റത്തൂരില്‍ നിന്ന് ബസില്‍ കയറിയ ശ്രീനിവാസന്‍ യാത്രാ മധ്യേ പതിനേഴുകാരിയായ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി ഇതിനെ ചോദ്യം ചെയ്തതോടെ മറ്റ് യാത്രക്കാരും വിധ്യാര്‍ഥികളും ഇയാളെ തടഞ്ഞുവച്ചു. ചാലക്കുടി പോലീസില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

രണ്ടായിരത്തിപ്പത്ത് ഫെബ്രുവരിയില്‍ വെള്ളാനിക്കര ഹോര്‍ട്ടി കള്‍ച്ചര്‍ കോളേജില്‍ ജോലിചെയ്യവെ ക്ലാസ് ഫോര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ശ്രീനിവാസന്‍ സസ്‌പെന്‍ഷനിലായിരുന്നു.

തിരികെ ജോലിയിലെത്തിയ ഇയാള്‍ ചാലക്കുടി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയുടെ ചുമതല വഹിക്കവെയാണ് വീണ്ടും സമാന കുറ്റത്തിന് പിടിയിലാകുന്നത്.

ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ശ്രീനിവാസനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂര്‍ സബ്ജയിലിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News