പെണ്‍ കുറ്റവാളികളുടെ ഒരാഴ്ച

പതിവ് കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമിടെ പെണ്‍ കുറ്റവാളികള്‍ കൂടി ഉള്‍പ്പെട്ട കേസുകളാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊലപാതകം മുതല്‍ കൊട്ടേഷന് പണം നല്‍കിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

പാലക്കാട് തോലന്നുരില്‍ വൃദ്ധ ദമ്പതികളായ സ്വാമി നാഥനേയും ഭാര്യ പ്രേമകുമാരിയേയും കൊലപ്പടുത്തിയ കേസില്‍ പിടിയിലാ മരുമകള്‍ ഷീജയാണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ട പെണ്‍ കുറ്റവാളി.

ഇവരുടെ കാമുകനായ സദാനന്ദനുമായി ചേര്‍ന്നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ഭര്‍ത്യമാതാപിതാക്കളുമായി കലഹം പതിവായതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കാന്‍ സദാനന്ദനെ പ്രകോപിപ്പിക്കുകയായിരുന്നു ഷീജ.

കൊലപാതകത്തിന് ആയുധങ്ങള്‍ സംഘടിപ്പിച്ചു നല്‍കിയതും കൊല്ലപ്പെട്ട പ്രേമകുമാരിയെ ശ്വാസംമുട്ടിച്ചതും ഷീജയാണെന്ന് പൊലീസ് കണ്ടെത്തി.

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായത് മൂന്ന് യുവതികളാണ്.കുമ്പളം താനത്ത് വീട്ടില്‍ ഷെഫീക്കിനാണ് (32)പരിക്കേറ്റത്.

മദ്യലഹരിയിലായിരുന്ന യുവതികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര സിബിന്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം( 30 ) എന്നിവര്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്.

പിടിയിലായവര്‍ ചില സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്യനാട് കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദ്ദിക്കാന്‍ ഗുണ്ടകള്‍ക്ക് കൊട്ടേഷന്‍ കൊടുത്തത് പോത്തന്‍കോട് സ്വദേശിനിയായ വീട്ടമ്മയാണെന്ന് പൊലീസ് പറയുന്നു.

പ്രണയ നൈരാശ്യത്തെ തുടന്നായിരുന്നു കൊട്ടേഷന്‍. കേസില്‍ ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി ഒളിവിലാണ്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

മര്‍ദ്ദനമേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷാഹുല്‍ ഹമീദിന്റെ മകനുമായി യുവതി പ്രണയത്തിലായിരുന്നു. മകനെ ഈ ബന്ധത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചതാണ് കൊട്ടേഷന്‍ നല്‍കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.

40000 രൂപ പ്രതിഫലം കൊടുത്താണ് ഷാഹുല്‍ ഹമീദിനെ അപായപ്പെടുത്താന്‍ പോത്തന്‍കോട് സ്വദേശിനി കൊട്ടേഷന്‍ നല്‍കിയത്.

ഇതിനിടെ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിയില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കാമുകിയും പൊലീസിന്റെ പിടിയിലായി.

പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് പെരുമ്പാവൂര്‍ സ്വദേശിനി മുറിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News