വേങ്ങരയെ ആവേശത്തിലാക്കി Ldf കൺവെൻഷൻ; മുസ്ലീം ലീഗിന്റെ അഹങ്കാരത്തിന് ജനങ്ങൾ ഷോക്ക് നൽകണമെന്ന് കോടിയേരി

മലപ്പുറം: ആവേശം അലയടിച്ച അന്തരീക്ഷത്തിലാണ് വേങ്ങരയിലെ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്.

ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും ജയിക്കുമെന്ന മുസ്ലീം ലീഗിന്റെ അഹങ്കാരത്തിന് വേങ്ങരയിലെ ജനങ്ങൾ ഷോക്ക് നൽകണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപെട്ടു .

ലീഗില്‍ പണാധിപത്യം

ബ്ലാക്ക് മെയിൽ ചെയ്താണ് കെ. എൻ .എ. ഖാദർ സ്ഥാനാർത്ഥി ആയത് . ലീഗിൽ പണാധിപത്യം ആണ് നടക്കുന്നത് . കെ.പി.എ. മജീദിനെ സീറ്റ് നൽകാതെ ലീഗ് നേതൃത്വം വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Rss നെ നേരിടാൻ മുസ്ലീം ലീഗിനാകില്ല. ഒരു വർഗീയതക്ക് മറ്റൊരു വർഗീയ യതയെ ഇല്ലാതാക്കാൻ സാധിക്കില്ല .

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്യാതെ മാറി നിന്നവരാണ് ലീഗിന്റെ എം.പി.മാരെന്നും കോടിയേരി കുറ്റപ്പെടുത്തി .

ആര്‍ എസ് എസിന് ബദല്‍

ആർ എസ് എസിനെതിരായ ബദൽ ആയി രാജ്യം ഉറ്റ് നോക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണെന്നും കോടിയേരി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News