കോഴിക്കോട് വന്‍ സ്പിരിറ്റ് വേട്ട; വാഹനത്തില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പൊലീസ് പിടിച്ചത് സാഹസികമായി

കോഴിക്കോട് :കോഴിക്കോട് വന്‍ സ്പിരിറ്റ് വേട്ട. ഗുഡ്‌സ് വാഹനത്തില്‍ കടത്തുകയായിരുന്ന 1400 ലിറ്ററോളം സ്പിരിറ്റാണ് പോലീസ് പിടികൂടിയത്.

ഹൈവെ പെട്രോളിംഗിനിടെ പാലോറ മലയിയില്‍ വെച്ചാണ് വാഹനം പോലീസ് പിന്തുടര്‍ന്ന് പിടിച്ചത്.ചേവായൂര്‍ സ്റ്റേഷനിലെ എസ് ഐ യും സംഘവും നടത്തിയ ഹൈവേ പെട്രോളിംഗിനിടെയാണ് തേങ്ങ കയറ്റി വന്ന വാഹനം ശ്രദ്ധയില്‍ പെടുന്നത്.

വാഹന പരിശോധനയ്ക്കായി നിര്‍ത്തിയ വണ്ടി ഡ്രൈവര്‍, പോലീസുകാര്‍ക്കടുത്ത് വന്ന് മടങ്ങിയ ശേഷം പെട്ടെന്ന് വണ്ടി ഓടിച്ച് മുന്നോട്ട് നീങ്ങി.

ഇത് ശ്രദ്ധയില്‍പെട്ട പോലീസ് സംഘം വണ്ടിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊളിച്ച തേങ്ങ ഉപയോഗിച്ച് മൂടിയ നിലയില്‍ കന്നാസുകളിലെ സ്പിരിറ്റ് കണ്ടെത്തിയത്.

40 ലിറ്ററിന്റെ 35 കന്നാസുകളാണ് വണ്ടിയിലുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് കടത്തുയായിരുന്നു സ്പിരിറ്റ്. വാഹനം ഓടിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശി അജി ചേവായൂര്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്.

കോഴിക്കോട് നോര്‍ത്ത് എ സി പി, ഇ പി പൃഥിരാജ്വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. അജി എജന്റ് മാത്രമാണെന്നാണ് സൂചന.

സ്പിരിറ്റ് ആര്‍ക്കു വേണ്ടി കൊണ്ടുപോവുകയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News