ഐഎഫ്​എഫ്​കെയില്‍ മലയാളത്തിന്‍റെ അഭിമാനം; രണ്ട് ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍

തിരുവനന്തപുരം; കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയിലെമത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്ന്
പ്രേംശങ്കര്‍ സംവിധാനം ചെയ്ത “രണ്ടുപേര്‍” ,സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത “ഏദന്‍” എന്നീ
ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

‘മലയാള സിനിമാ ഇന്ന്​’ വിഭാഗത്തിലേയ്ക്ക് ടേക്ക്‌ഓഫ്​,തൊണ്ടിമുതലും ദൃക്സാക്ഷിയും, സെക്സി ദുര്‍ഗ,അങ്കമാലി ഡയറീസ്​ മറവി,അതിശയങ്ങളുടെ വേനല്‍ എന്നീ ചിത്രങ്ങളും തെരഞ്ഞെടുത്തു.

ഡിസംബര്‍ 8മുതല്‍ 15 വരെ

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ചെയര്‍മാനും ചെലവൂര്‍ വേണു,എം.ജി ശശി, ജുദാജിത്ത്സ ര്‍ക്കാര്‍, വീണാ ഹരിഹരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് സിനിമകള്‍ തെരെഞ്ഞെടുത്തത്. ഡിസംബര്‍ 8മുതല്‍ 15 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേള നടക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News