മുസ്ലിം യുവാവിനൊപ്പമിരുന്ന ഹിന്ദുപെണ്‍കുട്ടിയെ ബിജെപി വനിതാ നേതാവ് ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ആഗ്ര: മുസ്ലിം സുഹൃത്തിനൊപ്പം ഒരുമിച്ചിരുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയ്ക്ക് ബിജെപി വനിതാനേതാവിന്റെ മര്‍ദ്ദനവും ശകാരവര്‍ഷവും. സംഭവം യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍.

ബിജെപി അലിഖഢ് വനിതാ വിഭാഗം പ്രസിഡന്റ് സംഗീത വര്‍ഷിനിയാണ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിക്ക് മുസ്ലിം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്താണ് സംഗീതയുടെ മര്‍ദ്ദനം.

മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ‘നീ ഒരുപാട് വളര്‍ന്നില്ലേ. അവന്‍ മുസ്ലിം ആണെന്ന് നിനക്ക് അറിയില്ലേ.’ എന്നു പറഞ്ഞുകൊണ്ടാണ് ബിജെപിയുടെ വനിതാ നേതാവ് പെണ്‍കുട്ടിയുടെ മുഖത്ത് നിര്‍ത്താതെ അടിക്കുന്നത്.

പെണ്‍കുട്ടിയും യുവാവും ഒരുമിച്ചിരിക്കുന്നത് കണ്ട ഹിന്ദു ജഗ്രാന്‍ മഞ്ച് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഇവരെ അപമാനിച്ചിരുന്നു.

പ്രണയത്തിലാണ്

ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വീട്ടുകാരോടൊപ്പം പെണ്‍കുട്ടിയ പറഞ്ഞയക്കുകയായിരുന്നു.എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ യുവതിയാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കൊപ്പമുള്ള മുഹമ്മദ് ഫൈസാന്‍ എന്ന യുവാവ് തന്റെ ബോയ്ഫ്രണ്ടാണെന്നും രണ്ടുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി തന്നെ മര്‍ദ്ദിക്കുന്നവരോട് വിളിച്ചുപറയുന്നത് വീഡിയോയിലും കേള്‍ക്കാം.

അതിനിടെ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചകാര്യം സംഗീത വര്‍ഷിനി സമ്മതിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ‘റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അവരെ വിശ്വസിക്കാന്‍ പറ്റില്ല. ഇത്തരം പ്രണയബന്ധങ്ങളുടെ പ്രത്യാഘാതം എല്ലാവര്‍ക്കും അറിയുന്നതല്ലേ’ എന്നു പറഞ്ഞുകൊണ്ടാണ് തന്റെ നടപടിയെ അവര്‍ ന്യായീകരിച്ചത്.

അതിനിടെ, പൊതുനിരത്തില്‍വെച്ച് അശ്ലീല പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ഫൈസാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അലിഖഢ് സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ പറഞ്ഞു.

എന്നാല്‍ പൊതുമധ്യത്തില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച ബിജെപി നേതാവിനെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News