ചേലക്കരയില്‍ വയോധികയെ കൊന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: ചേലക്കരയില്‍ വയോധികയെ കൊന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചെറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. വീട്ടില്‍ നിന്നും മുന്നൂറ് മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം തള്ളിയതാണ് ദുരൂഹതയുണര്‍ത്തുന്നത്.

വീടുമായി ബന്ധമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ചേലക്കര പുലാക്കോട് പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയെന്ന വയോധികയുടെ മൃതദേഹം ഇന്നലെയാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച മുതല്‍ കാണാതായ കല്യാണിയെ മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

വളകളും മാലയും നഷ്ടപ്പെട്ടിരുന്നു

ആരോഗ്യവതിയായ കല്യാണിയെ ഒരാള്‍ക്ക് തനിച്ച് കൊലപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് നിരീക്ഷണം. മൃതദേഹം ചാക്കിലാക്കി വീടിന് പുറത്ത് മുന്നൂറ് മീറ്റര്‍ ദൂരെയുള്ള കുറ്റിക്കാട്ടിലേക്ക് നീക്കാനായതും ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

ഒന്നിലധികം പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകാമെന്ന സംശയത്തില്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. വീടിന് സമീപം താമസിച്ചിരുന്ന ബന്ധുക്കളുടെ മൊഴികളും പോലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുത്ത് ഇടപ!ഴകുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News