ലൗ ജിഹാദ് എന്നു വിളിക്കപ്പെടുന്ന ആ മായാപ്രതിഭാസം പോലെതന്നെ സ്ത്രീവിരുദ്ധവും ക്രൂരവുമാണ് ഈ ജൂഡിഷ്യല്‍ ഘര്‍ വാപ്‌സി?; വനിതാ കമ്മീഷന് അധ്യാപികയുടെ തുറന്നകത്ത് | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Saturday, January 16, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്

    കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും  പുരുഷന്മാരും കാണണം  ഈ  സിനിമ

    2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി; അക്കൗണ്ട് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി

    കോവിഡിന് ശേഷം   ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”

    ഡോളര്‍ക്കടത്ത് കേസ്: വിദേശ മലയാളി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

    ഡോളര്‍ക്കടത്ത്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നും മൊ‍ഴിയെടുക്കും

    ശബരീനാഥന്‍ ചോരയൂറ്റിക്കുടിച്ച കുളയട്ട; തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് യൂത്ത് ലീഗ് പ്രമേയം

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ലൗ ജിഹാദ് എന്നു വിളിക്കപ്പെടുന്ന ആ മായാപ്രതിഭാസം പോലെതന്നെ സ്ത്രീവിരുദ്ധവും ക്രൂരവുമാണ് ഈ ജൂഡിഷ്യല്‍ ഘര്‍ വാപ്‌സി?; വനിതാ കമ്മീഷന് അധ്യാപികയുടെ തുറന്നകത്ത്

by ന്യൂസ് ഡെസ്ക്
3 years ago
ലൗ ജിഹാദ് എന്നു വിളിക്കപ്പെടുന്ന ആ മായാപ്രതിഭാസം പോലെതന്നെ സ്ത്രീവിരുദ്ധവും ക്രൂരവുമാണ് ഈ ജൂഡിഷ്യല്‍ ഘര്‍ വാപ്‌സി?; വനിതാ കമ്മീഷന് അധ്യാപികയുടെ തുറന്നകത്ത്
Share on FacebookShare on TwitterShare on Whatsapp

വീട്ടു തടങ്കലില്‍ ക‍ഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി അധ്യാപികയും എഴുത്തുകാരിയുമായ ജെ. ദേവിക  രംഗത്തെത്തി.

ADVERTISEMENT

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് ഫേസ്ബുക്കിലൂടെ എ‍ഴുതിയ തുറന്ന കത്തില്‍ മതശക്തികള്‍ക്ക് പന്താടാന്‍ ഹാദിയയെ വിട്ടു കൊടുക്കരുതെന്ന് ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.

READ ALSO

കോവിഡിന് ശേഷം ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”

അന്നു പടിയിറക്കി വിട്ടവർ ഇന്നു ദീപ്തസ്മരണയായി കയറിവരുന്നു; അശോകന്‍ ചരുവില്‍

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ശ്രീമതി ജോസഫൈൻ

താങ്കൾ വനിതാകമ്മിഷൻെറ നേതൃത്വം ഏറ്റെടുത്തപ്പോൾ ഏറെ സന്തോഷിച്ചവരിൽ ഒരാളാണ് ഞാൻ. 1980കൾ മുതൽ താങ്കളെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

സ്വന്തം തീരുമാനങ്ങളെടുക്കുന്ന,പാർട്ടിക്കുള്ളിൽ പോലും നല്ലപിള്ള അല്ലെങ്കിൽ അനുസരണയുള്ള കുഞ്ഞാട്-കളികൾക്കൊന്നും നിൽക്കാത്ത, പ്രവർത്തക എന്ന തോന്നലാണ് താങ്കളെപ്പറ്റി എനിക്കുള്ളത്.

അതുകൊണ്ട് ഈ തുറന്നകത്തുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാൻ.താങ്കളെ ഞാൻ വെറും സർക്കാർസ്ഥാപനമേധാവിയായിയല്ല കാണുന്നതെന്ന് മുകളിൽ നിന്ന് വ്യക്തമാണല്ലോ.

ഹാദിയ എന്ന യുവതിയെ വീട്ടുതടങ്കൽ പോലുള്ള സാഹചര്യങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും, ഹിന്ദുത്വവാദികൾ അവരെ ബലംപ്രയോഗത്തിലൂടെ മതംമാറ്റാൻ (അവർ സ്വന്തമിഷ്ടപ്രകാരം സ്വീകരിച്ച മതത്തിൽ നിന്ന് അവരെ മാറ്റാൻ ശ്രമിക്കുന്നതും മതംമാറ്റം തന്നെ) ശ്രമിക്കുന്നുവെന്നും മറ്റും ഭയപ്പെടുത്തുന്ന വാർത്തകളാണ് കേൾക്കുന്നത്.

അവയെ ദൂരീകരിക്കണമെന്ന അപേക്ഷയുമായി താങ്കളുടെ മുന്നിൽ എത്തുന്നത് കേവലമൊരു സർക്കാർ മേധാവിയെ കാണാനല്ല.

കേരളത്തിലെ ജനാധിപത്യവും സാമൂഹ്യസ്നേഹവും തളരരുതെന്ന് നിർബന്ധമുള്ള രാഷ്ട്രീയപ്രവർത്തകയോടാണ് ഞാൻ അപേക്ഷിക്കുന്നത്.

ഹാദിയയുടെ ജീവിതാവസ്ഥകളെപ്പറ്റി സർക്കാർ അധികാരമുപയോഗിച്ചുതന്നെ കാര്യമായ അന്വേഷണം കമ്മിഷൻ മുഖേന നടത്താൻ ഇനി ഒട്ടും വൈകിക്കൂട.

അത്ര ഭയങ്കരമായ വാർത്തകളാണ് അവിടെ നിന്നു കേൾക്കുന്നത്. ഹാദിയ വലിയ അപകടത്തിലാണെന്നു മാത്രമല്ല, അവിടെ മതാധികാരത്തിൻറെ പേരിൽ കലാപമുണ്ടാകാൻ പോലും സാദ്ധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

ഈയവസ്ഥയിൽ സ്ത്രീകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി സൃഷ്ടിക്കപ്പെട്ട വനിതാകമ്മിഷൻ ആണ് മുഖ്യആശ്രയം എന്നു പറയാൻ എനിക്കു മടിയില്ല.

കമ്മിഷൻ ഉടൻതന്നെ അവരുടെ പിതാവിൻെറ വീട്ടിലെ അവസ്ഥയെപ്പറ്റിയും ആ സ്ത്രീ അവിടെ കഴിയുന്നതിൻെറ വ്യവസ്ഥകളെപ്പറ്റി ആരായണമെന്നും അവരെ നേരിട്ടു സന്ദർശിച്ച് ഞങ്ങളുടെ ഭയങ്ങൾ ഒടുക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു.

ഇത്ര ഭയാനകമായ ഒറ്റപ്പെടൽ അവരെ ഏതുവിധത്തിൽ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതവരെ ഭ്രാന്തിയാക്കിയേക്കാം. അവരുടെ ജീവൻ തന്നെ അപകടത്തിലാകാം.

മരണശേഷം കൊണ്ടാടപ്പെടാനുള്ള രക്തസാക്ഷിയാക്കി അവളെ ആദരിക്കുന്നത് എത്ര അസഹ്യമായ ദുഷ്ടതയായിരിക്കും!! അവൾ മരിക്കാൻ വേണ്ടി കാത്തിരിക്കരുതേ എന്ന് വീണ്ടുംവീണ്ടും പറയുകയാണ്.

താങ്കൾ ഈ പ്രശ്നത്തിൽ ഇടപെടണം, അതു തീർക്കണം, എന്നൊന്നുമല്ല, അപേക്ഷിക്കുന്നത്. അത് സാദ്ധ്യമല്ല എന്നു ഞങ്ങൾക്കറിയാം. പക്ഷേ നിങ്ങളുടെ സന്ദർശനം ഒരു കോടതി ഉത്തരവിനും വിരുദ്ധമല്ല.

ഹാദിയയെ പിതാവിൻെറയും മാതാവിൻെറയും വീട്ടിൽ താമസിപ്പിക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. തീവ്രഹിന്ദുത്വവാദികളെ മാത്രമേ അവർ കാണാൻപാടുള്ളൂ എന്ന് പറഞ്ഞിട്ടില്ല.

ദയവായി ഹാദിയയുടെ മനുഷ്യത്വത്തെപ്പറ്റി അധികാരികൾ ഓർക്കുക, അതിനെ പരിഗണിക്കുക. അവരുടെ മതംമാറ്റത്തോട് നമുക്ക് വിയോജിപ്പായിരിക്കാം.

അതിനെ പിന്തുണച്ചവരെക്കുറിച്ച് അവിശ്വാസമായിരിക്കാം. എന്നാൽ ഈ പ്രശ്നങ്ങളെ പ്രാഥമികതലത്തിൽ അഭിസംബോധന ചെയ്യണമെങ്കിൽ അവർ സ്വതന്ത്രയായി പുറത്തുവരണം.

മതസ്വീകാരം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന ധാരണ നമുക്കിടയിൽ ധാരാളമുണ്ട്. അത്, പക്ഷേ, ഏതു മതത്തിനാണ് ഇന്ന് ബാധകമല്ലാത്തത് ?. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യയിലെ ഹിന്ദുസ്ത്രീകൾക്കു കിട്ടിയ നേട്ടങ്ങൾ എത്ര പരിമിതങ്ങളായിരുന്നുവെന്നത് എളുപ്പം തെളിയിക്കാവുന്ന കാര്യമാണ്.

അതു തന്നെ ഏട്ടിലെ പശുക്കളായിത്തുടരാൻ അക്ഷീണം പണിപ്പെടുന്നവരുടെ മഹാശ്രേണി തന്നെയല്ലേ ഇന്നു വലതുപക്ഷത്ത് നിരന്നിരിക്കുന്നത് — നമ്മുടെ പ്രധാനമന്ത്രിയിൽ തുടങ്ങി മധു കിഷ്വാർ, കീരൺ ബേദി, മനേകാ ഗാന്ധി എന്ന ഭാരതീയനാരികളിലൂടെ സ്ത്രീകളെ കായികമായി ആക്രമിക്കുന്ന ശ്രീരാമസേന വരെ നീണ്ടുകിടക്കുകയല്ലേ അത്?

ലൌ ജീഹാദ് എന്നു വിളിക്കപ്പെടുന്ന ആ മായാപ്രതിഭാസം പോലെതന്നെ സ്ത്രീവിരുദ്ധവും ക്രൂരവുമത്രെ ഇപ്പോൾ നടന്നിരിക്കുന്ന, മൂർത്തയാഥാർത്ഥ്യമായ, ഈ ജൂഡിഷ്യൽ ഘർ വാപ്സി?

അവസാനമായി, വനിതാ കമ്മിഷൻ നിശബ്ദത തുടർന്നാൽ അത് ഇടതുപക്ഷത്തെ പ്രബലശക്തിയായ സിപിഎമ്മിനെ മോശമായി ബാധിക്കുമെന്നും ഞാൻ കരുതുന്നു.

ഹാദിയയെ മതശക്തികൾക്കു പന്താടാൻ വിട്ടുകൊടുത്താൽ ഭരിക്കുന്ന സർക്കാരിനെ നിയന്ത്രിക്കുന്ന കക്ഷിയുടെ പെരുമാറ്റം മുട്ടനാടുകളുടെ പോര് മൂത്ത് ഇറ്റിറ്റുവീണ ചോര നക്കിക്കുടിയ്ക്കാൻ മോഹിച്ച ചെന്നായയുടേതു പോലെയായിരിക്കുമെന്നു ചൂണ്ടിക്കാട്ടാൻ ഖേദമുണ്ട്.

തീവ്രഹിന്ദുത്വവാദികൾക്കെതിരെ പരമാവധി ഗുണമുണ്ടാക്കാൻ വേണ്ടിയല്ല ഈ കാത്തിരിപ്പെന്ന് വിശ്വസിച്ചുകൊള്ളട്ടെ.

കാരണം ആ കഥയിൽ ചെന്നായയുടെ അന്ത്യം എന്നതായിരുന്നുവെന്ന് നമുക്ക് അറിയാവുന്നതാണല്ലോ.

ബഹുമാനപൂർവ്വം

ജെ ദേവിക

Related Posts

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്
DontMiss

January 16, 2021
കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും  പുരുഷന്മാരും കാണണം  ഈ  സിനിമ
ArtCafe

കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും പുരുഷന്മാരും കാണണം ഈ സിനിമ

January 16, 2021
2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി; അക്കൗണ്ട് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി
Big Story

2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി; അക്കൗണ്ട് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി

January 16, 2021
കോവിഡിന് ശേഷം   ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”
DontMiss

കോവിഡിന് ശേഷം ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”

January 16, 2021
ഡോളര്‍ക്കടത്ത് കേസ്: വിദേശ മലയാളി കിരണിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
DontMiss

ഡോളര്‍ക്കടത്ത്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നും മൊ‍ഴിയെടുക്കും

January 16, 2021
ശബരീനാഥന്‍ ചോരയൂറ്റിക്കുടിച്ച കുളയട്ട; തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് യൂത്ത് ലീഗ് പ്രമേയം
DontMiss

ശബരീനാഥന്‍ ചോരയൂറ്റിക്കുടിച്ച കുളയട്ട; തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് യൂത്ത് ലീഗ് പ്രമേയം

January 16, 2021
Load More
Tags: caseFeaturedHadiya
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്

കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും പുരുഷന്മാരും കാണണം ഈ സിനിമ

2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി; അക്കൗണ്ട് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി

കോവിഡിന് ശേഷം ഷേണായീസിലെ ആദ്യ ചിത്രം “ദ പ്രീസ്റ്റ്”

ഡോളര്‍ക്കടത്ത്: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നും മൊ‍ഴിയെടുക്കും

ശബരീനാഥന്‍ ചോരയൂറ്റിക്കുടിച്ച കുളയട്ട; തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് യൂത്ത് ലീഗ് പ്രമേയം

Advertising

Don't Miss

രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു; ആദ്യ ദിനം മൂന്നുലക്ഷം പേര്‍ക്ക് വാക്സിന്‍; സംസ്ഥാനത്തും വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ് January 16, 2021
  • കൃത്യമായ രാഷ്ട്രീയത്തിന്റെ രുചിയിൽ അടുക്കള :സ്ത്രീകളും പുരുഷന്മാരും കാണണം ഈ സിനിമ January 16, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWS