രാജ്യം കണ്ട ഏറ്റവും കര്‍ഷക വിരുദ്ധമായ സര്‍ക്കാര്‍ മോദിയുടേത് ;കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി കര്‍ഷക പ്രക്ഷോഭം കരുത്താര്‍ജിക്കുന്നു: കിസാന്‍ സംഘര്‍ഷ് സമിതി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി കര്‍ഷക പ്രക്ഷോഭം കരുത്താര്‍ജിക്കുകയാണെന്ന് കിസാന്‍ സംഘര്‍ഷ് സമിതി.

രാജ്യം ഇതുവരെകണ്ട ഏറ്റവും കര്‍ഷക വിരുദ്ധമായ സര്‍ക്കാരാണ് മോഡിയുടേതെന്ന് കിസാന്‍ സംഘര്‍ഷ് സമിതി കണ്‍വീനര്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.

നവംബര്‍ 20 ന് കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഖിലേന്ത്യാ തലത്തില്‍ രൂപീകരിച്ച കര്‍ഷക സംഘടനകളുെട സംയുക്ത വേദിയായ കിസാന്‍ സംഘര്‍ഷ് സമിതി നേതാക്കള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.

രാജ്യത്തെ കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാരാണ് മോഡിയുടെതന്ന് നേതാക്കള്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഉജ്വലമായ കര്‍ഷക മുന്നേറ്റമാണ് രാജ്യത്ത് ഉയര്‍ന്ന് വരുന്നത്.

170 ഓളം കര്‍ഷക സംഘടനകള്‍ ഇന്ന് കിസാന്‍ സംഘര്‍ഷ് സമിതിയിലുണ്ട്. രാജ്യം കണ്ട ഏറ്റവും കര്‍ഷക വിരുദ്ധമായ സര്‍ക്കാരാണ് മോഡിയുടേതെന്ന് സമിതി കണ്‍വീനര്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.

കര്‍ഷക വിഷയങ്ങള്‍ ഉയര്‍ത്തി കിസാന്‍ സംഘര്‍ഷ് സമിതി 6 ജാഥകളാണ് രാജ്യ വ്യാപകമായി നടത്തുന്നത്. ഈ മാസം 16 ന് ഹൈദരാബാദില്‍ നിന്ന് ആരംഭിച്ച് ജാഥ, തമിഴ്‌നാട്ടിലെ പര്യടനത്തിന് ശേഷമാണ് കേരളത്തിലെത്തിയത്.

പാലക്കാടും, കോഴിക്കോട് താമരശ്ശേരിയിലും ജാഥയ്ക്ക് സ്വീകരണം നല്‍കി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവും അതിന്റെ 50 ലശതമാനവും ചേര്‍ത്ത് ന്യായമായ വില ഉറപ്പുവരുത്തുക, എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തളളുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് കര്‍ഷക സംഘടനകളുടെ സംയുക്ത വേദി രാജ്യ വ്യാപക പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കിയ കിസാന്‍ മുക്തിയാത്ര കര്‍ണ്ണാടകയിലേക്ക് കടന്നു. ഈ മാസം 24 ന് ജാഥ ബെംഗലുരുവില്‍ സമാപിക്കും. ആറ് ജാഥകളും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ 20 ന് ഡല്‍ഹിയില്‍ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് കിസിന്‍ സംഘര്‍ഷ് സമിതിയുടെ തീരുമാനം.

കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിസാന്‍സഭാ നേതാക്കളായ വിജുകൃഷ്ണന്‍, പി കൃഷ്ണപ്രസാദ്, രാജു ഷെട്ടി എം പി, കവിത കുര്‍ഗന്ധി എന്നിവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News