സല്‍മാന്‍ഖാനെ വിവാഹം കഴിക്കാനാണെങ്കില്‍ ഡാന്‍സ് ഉപേക്ഷിക്കാം; ജെ ബി ജംഗ്ഷന്‍ ഇന്റര്‍നെറ്റില്‍ കണ്ടിട്ടെങ്കിലും ആലോചന വരട്ടെ

സിനിമാ ലോകത്തെ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ വെല്ലുവിളികളും സന്തോഷവും പങ്കുവെച്ചാണ് ജെ ബി ജംഗ്ഷനില്‍ ഷംന കാസിം എത്തിയത്.

നൃത്തം തന്റെ ജീവനാണെന്ന് വ്യക്തമാക്കിയ ഷംന ഡാന്‍സ് ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും വിവരിച്ചു.

വിവാഹാലോചനകള്‍ക്ക് തടസ്സമായി നില്‍ക്കുന്നത് പലപ്പോഴും ഡാന്‍സാണ്. ആലോചനയുമായി വരുന്ന മലയാളികള്‍ പോലും ഡാന്‍സ് നിര്‍ത്തണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ഷംന തുറന്നുപറഞ്ഞു.

സല്‍മാന്‍റെ ആലോചന വന്നാല്‍

പക്ഷെ വിവാഹം കഴിക്കുന്നതിന് ഡാന്‍സ് നിര്‍ത്തണമെന്ന് സല്‍മാന്‍ഖാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ അത് ചെയ്യുമെന്ന് രസകരമായ ഷംന പറയുന്നതിനും ജെ ബി ജംഗ്ഷന്‍ സാക്ഷ്യം വഹിച്ചു.

സല്‍മാനെ വിവാഹം കഴിക്കാനുള്ള സാധ്യതകളുണ്ടെന്നും കുസൃതിച്ചിരിയോടെ പ്രിയ നടി പറഞ്ഞു. ‘സല്‍മാനും കെട്ടിയിട്ടില്ല, ഞാനും കെട്ടിയിട്ടില്ല, സല്‍മാനും മുസ്ലിമാണ് ഞാനും മുസ്ലിമാണ്’ വിവാഹം കഴിക്കാനുള്ള സാധ്യതകളെക്കുറിച്ച് താരം വാചാലയായി.

ഷംനയുടെ വാക്കുകളെ ജോണ്‍ബ്രിട്ടാസും പ്രേക്ഷകരും കൈയ്യടിച്ചാണ് സ്വീകരിച്ചത്. സല്‍മാന്‍ ജീവിതത്തിലേക്ക് വന്നാല്‍ ഡാന്‍സും അഭിനയവും നിര്‍ത്തേണ്ടി വരില്ലെന്നും ഷംന പ്രത്യാശ പ്രകടിപ്പിച്ചു.

ജെ ബി ജംഗ്ഷന്‍ നെറ്റില്‍ കണ്ടെങ്കിലും തന്റെ താല്‍പര്യം സല്‍മാന്‍ അറിയട്ടെയെന്നും താരം പറഞ്ഞു. ഷംന കാസിം പങ്കെടുക്കുന്ന ജെബി ജംഗ്ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.30ന് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News