സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം; മാനേജ്മെന്റ് ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

ദില്ലി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.

അടൂര്‍ മൗണ്ട് സിയോണ്‍,തൊടുപുഴ അല്‍ അസര്‍,വയനാട് ഡി എം കോളേജുകളിലായി പ്രവേശനം നേടിയ 400 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമാണ് കോടതി വിധി.

ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ,എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുന്നത്.മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് അനുമതി നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ മാനേജ്മെന്റുകളാണ് ഹര്‍ജി നല്‍കിയത്.

തൊടുപുഴ അല്‍ അസര്‍,വയനാട് ഡി എം,അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ കോളേജുകളില്‍ പ്രവേശനം നേടിയ 400 വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ് സുപ്രീം കോടതി തീരുമാനം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനം നേടിയത്.വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്.

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളോട് മാത്രമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഈ നിഷേധാത്മക നിലപാടെന്ന് വാദം നടക്കവേ മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോളേജുകളുടെ അംഗീകാരം പരിശോധിക്കുന്നതിന് കൃത്യമായ സമയക്രമം പാലിക്കണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News