
ഈഡന്‍ ഗാര്‍ഡന്‍: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് 50 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനായി ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി 252 റണ്‍സ് നേടി.
107 പന്തുകളില്‍ 92 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ടീമിലെ ടോപ് സ്‌കോറര്‍. ഒസീസ്സ് ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് മുന്‍പായി മഴ കളി തടസപ്പെടുത്തിയെങ്കിലും. താമസിയാതെ കളി ആരംഭിക്കുകയായിരുന്നു.
ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം
തുടക്കത്തില്‍ തന്നെ നീക്കങ്ങള്‍ പതറിയ ഒസീസ്സ് ടീമിന്റെ ഓപ്പണര്‍മാരായ രണ്ടു പേരും ഓരോ റണ്‍ മാത്രം നേടി പുറത്തായി.
സ്റ്റീവന്‍ സ്മിത്ത് 59 റണ്‍സ് നേടിയപ്പോള്‍, 39 റണ്‍സ് നേടി ട്രാവിസ് ഹെഡും 62 റണ്‍സ് നേടി പൊരുതി നിന്ന മാര്‍ക്കസ് സ്റ്റോയ്ണിസും ഭേതപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചു.
കുല്‍ദീപ് യാദവ് ആദ്യ ഹാട്രിക്ക് നേടുകയും,ഭുവനേശ്വര്‍ കുമാറര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടുകയും ചെയ്തു, , ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്ന് രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here