സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ സാംസ്‌കാരിക കേരളം ബിജു മുത്തത്തിക്കൊപ്പം അണിനിരക്കണം: പി ജയരാജന്‍

:കൈരളി പീപ്പിള്‍ ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരളാ എക്‌സ്പ്രസിനെതിരെ സീഘപരിവാര്‍ നടത്തുന്ന കള്ള പ്രചരണവും ആക്രമണ ഭീഷണിയും ചെറുത്തു തോല്‍പ്പിക്കണമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ .

ഗൗരീ ലങ്കേഷ് സംഭവത്തിന് ശേഷം കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെയും തോക്കിന്‍ മുനയുടെ ഭീതിയില്‍ നിര്‍ത്താമെന്നാണ് സംഘപരിവാര്‍ കരുതുന്നത്.

അത്തരം ഭീഷണികളാണ് ബിജു മുത്തത്തിക്ക് വന്ന് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് സാംസ്‌കാരിക കേരളം ഈ മാധ്യമ പ്രവര്‍ത്തകനൊപ്പം അണിനിരക്കണമെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതുന്നു.

ഓച്ചിറയിലെ ഭൂമിയോളം താഴ്ന്ന് വിനീതരായി അലഞ്ഞ് നടക്കുന്ന വൃദ്ധരും യാചകരും രോഗികളും പട്ടിണിപ്പാവങ്ങളുമായ മനുഷ്യരെ ഏറ്റവും വിശാലമായ അര്‍ത്ഥത്തിലാണ് പരിപാടി സമീപിക്കുന്നത്.

ഒരു ഗതിയുമില്ലാത്ത തെണ്ടികള്‍ക്കും ഒരു ദൈവ്വമുണ്ട്, അതാണ് ഓച്ചിറയെന്നാണ് പരിപാടിയുടെ കാതല്‍.  എന്നാല്‍ പരിപാടിയുടെ തലക്കെട്ട് മാത്രം അടര്‍ത്തിയെടുത്ത് പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം ഒരിക്കലും ഒരു ടെലിവിഷന്‍ പരിപാടി മാത്രമല്ല.

ഓച്ചിറ ക്ഷേത്രം തന്നെയാണ്. ക്ഷേത്രം ഇടതുപക്ഷ അനുഭാവികള്‍ക്കു കൂടി മുന്‍കൈയ്യുള്ള മതേതര ഭരണസമിതിയാണ് ഇപ്പോള്‍ നയിക്കുന്നത്. സംഘപരിവാറിന് ഇപ്പോഴും തങ്ങളുടെ രഹസ്യ അജണ്ടകളുമായി ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ല.

അതിന്റെ നൈരാശ്യമാണ് ഇതിനെല്ലാം പിന്നിലെന്നും പി ജയരാജന്‍ എഴുതുന്നു.

പി. ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം:

കേരളത്തില്‍ ഇന്ന് ഏറ്റവും അധികം അഗതികളെ ഒരു ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ കാണാമെങ്കില്‍ അതാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. പണ്ട് കായംകുളം രാജാവിന്റെയും വേണാട് രാജാവിന്റെയും പടയാളികള്‍ അങ്കം വെട്ടിമരിച്ച മണ്ണാണിത്.

എന്നാല്‍ ജീവിതത്തിന്റെ പടനിലത്തില്‍ പൊരുതിവീണ് അഗതികളോ അനാഥരോ യാചകരോ രോഗികളോ ആയി എങ്ങോട്ടും പോകാനില്ലാത്ത മനുഷ്യരുടെ താവളമാണ് ഇന്ന് ഈ ക്ഷേത്രം.

പണ്ടു തൊട്ടേ ക്ഷേത്രത്തിന് മേല്‍ക്കൂരയില്ല. പ്രതിഷ്ഠയില്ല. ഇവിടെയെത്തുന്ന അഗതികളെ പോലെയാണ് ദൈവവും. .ജീവിതത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഈ മനുഷ്യരെ ക്ഷേത്രം പണ്ട് തൊട്ടേ പരിപാലിക്കുന്നുണ്ട്.

അവര്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്നു. കേരളത്തില്‍ ഇങ്ങനെയൊരു പുണ്യപ്രവര്‍ത്തിയുടെ അപൂര്‍വ്വതയാണ് ഓച്ചിറയെ വേറിട്ട് നിര്‍ത്തുന്നത്. കൈരളി പീപ്പിള്‍ ടിവിയിലെ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരളാ എക്‌സ്പ്രസ് എന്ന പരിപാടി ആ ജീവിതമാണ് ചിത്രീകരിച്ചത്.

ഓച്ചിറ മൈതാനം പശ്ചാത്തലമാക്കിയുള്ള പാദമുദ്ര എന്ന സിനിമയുടെ പശ്ചാത്തത്തലം കൂടി ഉള്‍പ്പെടുത്തിയാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. സിനിമയില്‍ മോഹന്‍ലാലും മാളാ അരവിന്ദനും തമ്മിലുള്ള സംഭാഷണത്തില്‍ ഓച്ചിറയില്‍ അന്നവും ഭക്ഷണവും തേടിയെത്തുന്ന മനുഷ്യരെക്കുറിച്ച് പറയുന്ന ഭാഗത്തെ തെണ്ടി’കളുടെ ദൈവം എന്ന പാരമാര്‍ശമാണ് പരിപാടിക്ക് തലക്കെട്ടാക്കിയത്.

ഭൂമിയോളം താഴ്ന്ന് വിനീതരായി അലഞ്ഞ് നടക്കുന്ന വൃദ്ധരും യാചകരും രോഗികളും പട്ടിണിപ്പാവങ്ങളുമായ മനുഷ്യരെ ഏറ്റവും വിശാലമായ അര്‍ത്ഥത്തിലാണ് പരിപാടി സമീപിക്കുന്നത്.

ഒരു ഗതിയുമില്ലാത്ത തെണ്ടികള്‍ക്കും ഒരു ദൈവ്വമുണ്ട്, അതാണ് ഓച്ചിറയെന്നാണ് പരിപാടിയുടെ കാതല്‍.
തെണ്ടികള്‍ എന്നതിന് തേടുന്നവര്‍ എന്നാണ് അര്‍ത്ഥം.

അന്നം തേടുന്നവര്‍. അഭയം തേടുന്നവര്‍ എന്നെല്ലാം വിശദീകരിക്കാം. സന്യാസികള്‍ വരെ സ്വയം തെണ്ടികളാണെന്ന് അഭിമാനിക്കുന്നവരാണ്. പരമശിവന്‍ ഭിക്ഷാപാത്രവുമായി തെണ്ടിനടന്ന എത്രയോ പുരാണ കഥകളുണ്ട്.

എന്നാല്‍ പരിപാടിയുടെ തലക്കെട്ട് മാത്രം അടര്‍ത്തിയെടുത്ത് ഓച്ചിറയിലെ ദൈവവിശ്വാസികളെയും ക്ഷേത്രത്തെയും അപമാനിച്ചു എന്ന് കൊണ്ടു പിടിച്ച പ്രചരണം നടക്കുകയാണ്. പരിപാടിയുടെ അവതാരകന് ആക്രമണ ഭീഷണിയും വധ ഭീഷണിയും വരെ വന്നുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ചാനലിനെതിരെ തെറിയഭിഷേകം നടക്കുകയാണ്.

ചാനല്‍ ഓഫീസിലേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് വരെ നടന്നു. അതിന്റെ പിന്നിലുള്ള സംഘപരിവാര്‍ ശക്തികളുടെ ലക്ഷ്യം ഒരിക്കലും ഒരു ടെലിവിഷന്‍ പരിപാടി മാത്രമല്ല.

ഓച്ചിറ ക്ഷേത്രം തന്നെയാണ്. ക്ഷേത്രം ഇടതുപക്ഷ അനുഭാവികള്‍ക്കു കൂടി മുന്‍കൈയ്യുള്ള മതേതര ഭരണസമിതിയാണ് ഇപ്പോള്‍ നയിക്കുന്നത്. സംഘപരിവാറിന് ഇപ്പോഴും തങ്ങളുടെ രഹസ്യ അജണ്ടകളുമായി ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ല.

അതിന്റെ നൈരാശ്യം ചെറുതല്ല. ക്ഷേത്രം എല്ലാ മതസ്ഥരുടെയും ആശ്രയസ്ഥലമായി തുടര്‍ന്നതും അവര്‍ക്ക് സഹിക്കുന്നില്ലെന്നത് വ്യക്തമാണ്. ഒപ്പം തന്നെ ഗൗരീ ലങ്കേഷ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെയും തോക്കിന്‍ മുനയുടെ ഭീതിയില്‍ നിര്‍ത്താനാണ് അവര്‍ തത്രപ്പെട്ടുന്നത്.

അത്തരം ഭീഷണികളാണ് അവതാരകനായ ബിജുമുത്തത്തിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്തായാലും കേരളത്തിന്റെ പ്രബുദ്ധ സമൂഹമനസ്സിനും പുരോഗമന ചിന്തയ്ക്കും എതിരെ നടക്കുന്ന ആക്രമണമാണിത്.

അത്യന്തം ഭീതിദമായൊരു സാംസ്‌ക്കാരികാന്തരീക്ഷത്തിലേക്ക് നയിക്കാനുള്ള ശ്രമമാണ്. ബിജു മുത്തത്തിക്ക് പിന്നില്‍ സാംസ്‌കാരിക കേരളം ഒന്നിച്ചണിനിരക്കണം. സംഘപരിവാര്‍ ഭീഷണിയെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ ജനാധിപത്യവാദകളാകെ മുന്നോട്ടുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News