
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനഘടകം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ടെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് കടുത്തഅവഗണന നേരിടുന്നതിനെത്തുടര്‍ന്നാണ് തീരുമാനം.
11 മണിക്കാണ് എന്‍ഡിഎ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here