‘ഭാവന അന്ന് പറഞ്ഞത് കേട്ട് ഞെട്ടി’; ആദം ജോണ്‍ സംവിധായകന്‍

ആദം ജോണ്‍ സിനിമയുടെ ചിത്രീകരണവിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ജിനു എബ്രഹാം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനയ്ക്ക് ആദ്യം തീരെ താല്‍പര്യമില്ലായിരുന്നുവെന്നും ജിനു കപ്പ ചാനലിലെ ചാറ്റ് ഷോയില്‍ പറഞ്ഞു.

ചിത്രീകരണം തുടങ്ങി പല സമയങ്ങളിലും താന്‍ സിനിമ നിര്‍ത്തി തിരിച്ചു പോകുകയാണെന്ന് ഭാവന പറയുമായിരുന്നെന്നും ജിനു പറഞ്ഞു. ഒരു സീനില്‍ വച്ചു ഭാവന അതു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും ജിനു പറയുന്നു.

ജിനുവിന്റെ വാക്കുകള്‍ ഇങ്ങനെ: ”എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്.”

”സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി. നമ്മുടെ സംസാരമെല്ലാം പൃഥ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃഥ്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃഥ്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്.”

”ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ല. എനിക്കൊരു വാക്കും തന്നു. എന്തു വന്നാലും ആദം ജോണ്‍ പൂര്‍ത്തിയാക്കുമെന്ന്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News