ശാന്തനുവിനെ കൊന്നത് ബിജെപി സഖ്യകക്ഷി; എന്നിട്ടും സംഘികളുടെ പഴി സിപിഐഎമ്മിന്

ദില്ലി: ത്രിപുരയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ശാന്തനു ഭൗമികിന്റെ പേരില്‍ ഹാഷ് ടാഗ് ഒന്നും ഇറക്കുന്നില്ലേ എന്ന ചോദ്യവുമായി ആര്‍എസ്എസ് ഓണ്‍ലൈനുകളും നവമാധ്യമ പ്രചാരണങ്ങളും സജീവമായിരിക്കുന്നു.

ഈ വിഷയത്തില്‍ ഗൗരി ലങ്കേഷ് വധത്തില്‍ ഉണ്ടായത് പോലെ ഹാഷ്ടാഗ് പ്രതിഷേധം ഇറക്കുന്നില്ലേ എന്നാണ് ഇവരുടെ ചോദ്യം. പക്ഷെ കൊന്നവരെക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് തികഞ്ഞ നിശബ്ദതയാണ്. കാരണം വ്യക്തം. കൊലനടത്തിയത് പഴയ ഭീകര സംഘടനയുടെ പുതുരൂപമായ ഐപിഎഫ്ടിയാണ്(Indigenous People’s Front of Tripura ).

എപിഎഫ്ടി ത്രിപുരയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ്. എപിഎഫ്ടി പ്രക്ഷോഭത്തിനിടെ വാര്‍ത്ത കവര്‍ ചെയ്യാനെത്തിയ ശാന്തനു ഭൌമികിനെ പ്രക്ഷോഭകാരികള്‍ അടിച്ചു വീഴ്ത്തുകയും കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തുകയുമായിരുന്നു.

എപിഎഫ്ടിയുടെ നാല് പ്രവര്‍ത്തകരെ ത്രിപുര പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തെ അപലപിച്ചെങ്കിലും എപിഎഫ്ടിയുമായുളള സഖ്യം തുടരുമെന്ന് ബിജെപി ത്രിപുര സംസഥാന കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News