ഗുര്‍മീത് സിങ്ങിന്റെ ആശ്രമത്തില്‍ 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹായി

സിര്‍സ: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ ആശ്രമത്തില്‍ 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടതായി സഹായിയുടെ വെളിപ്പെടുത്തല്‍.

ആശ്രമവാസിയും ഗുര്‍മീതിന്റെ സഹായിയുമായിരുന്ന ഡോ. പി.ആര്‍ നെയിനാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ജര്‍മന്‍ ഉപദേശകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും. അസ്ഥികൂടങ്ങള്‍ മറവ് ചെയ്ത സ്ഥലത്ത് സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചതായും നെയിന്‍ വെളിപ്പെടുത്തി.

ആശ്രമത്തിലെത്തിയ പലരെയും കാണാനില്ലെന്ന് മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗുര്‍മീത് അറസ്റ്റിലായതോടെ കൂടുതല്‍ വിവരങ്ങള്‍ ആശ്രമ നിവാസികള്‍ വെളിപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News