ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; തട്ടിക്കൊണ്ടുപോയത് മോചനദ്രവ്യം ആവശ്യപ്പെട്ട്; ആറു പേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൊല്ലപ്പെട്ടനിലയില്‍. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

സെപ്തംബര്‍ 12നാണ് ശരത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News