യുവാവിന്റെ ലിംഗം മുറിച്ചത് സുഖമായി ജീവിക്കാതിരിക്കാന്‍; കാരണം തുറന്ന് പറഞ്ഞ് യുവതി

മലപ്പുറം: കുറ്റിപ്പുറത്തെ ലോഡ്ജില്‍ യുവാവിന്റെ ലിംഗം മുറിച്ച സംഭവത്തില്‍ പൊലീസ് ആശയക്കുഴപ്പത്തില്‍. താനാണ് ലിംഗം മുറിച്ചതെന്നും പ്രതികാരത്തിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നും യുവതി പറയുമ്പോള്‍ അല്ല താന്‍ സ്വയം മുറിച്ചതാണെന്ന് യുവാവ് പറയുന്നു. ഇതുമൂലം കേസെടുത്തിട്ടില്ലെങ്കിലും യാഥാര്‍ത്ഥ്യം പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി വിവാഹമോചനം നേടിയ ശേഷം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. പാലക്കാട്ടുവച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു. പക്ഷെ ഇക്കാര്യം യുവാവിന്റെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന യുവാവിന്റെ വിവാഹം നടത്താന്‍ നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്.

ഈ സാഹചര്യത്തിലാണ് യുവതി ലോഡ്ജിലേക്ക് യുവാവിനെ വിലിച്ചുവരുത്തിയത്. പെരുമ്പാവൂരില്‍ നിന്ന് തിരൂരിലെത്തിയ യുവതി പേനാക്കത്തി വാങ്ങിയ ശേഷമാണ് കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിയത്. പിന്നീട് യുവാവിനോട് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും തനിക്കൊപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ യുവാവ് സമ്മതിക്കാതെ വന്നതോടെയാണ് പേനാക്കത്തികൊണ്ട് ലിംഗം മുറിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാതിരിക്കാനാണ് ലിംഗത്തില്‍ത്തന്നെ മുറിവേല്‍പ്പിച്ചതെന്നും യുവതി പറഞ്ഞു.

എന്നാല്‍ താന്‍ സ്വയം ലിംഗം മുറിച്ചതാണെന്ന നിലപാടിലാണ് യുവാവ്. ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News