പൊരിവെയിലില്‍ അവര്‍ ചൂണ്ടയിട്ടു; വമ്പന്‍ മീനുകള്‍ കുടുങ്ങിയില്ലെങ്കിലും ചെറിയ മീനുകള്‍ ചൂണ്ടയില്‍ കുടുങ്ങി

താഴത്തങ്ങാടിയാറ്റില്‍ ചൂണ്ടയിട്ട് കോട്ടയം സിഎംഎസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍.

ബ്ലൂ വെയില്‍ ഗെയിമിന്റെ ചതിക്കുഴിയിലേക്ക് പുതുതലമുറ വഴുതി വീഴുമ്പോഴാണ് നല്ല വെയില്‍ കൊണ്ട് ചൂണ്ടയിട്ട് ക്ഷമയോടെ പ്രകൃതിക്കൊപ്പം നില്‍ക്കാമെന്ന സന്ദേശം ഈ കൂട്ടുകാര്‍ സമൂഹത്തിന് നല്‍കുന്നത്.

താഴത്തങ്ങാടി ആറ്റിലെ ഈ ചൂണ്ടയിടല്‍ ഇവര്‍ക്ക് വെറുമൊരു നേരം പോക്കായിരുന്നില്ല. ഒരു മീനിനെയെങ്കിലും ചൂണ്ടയിട്ട് പിടിക്കണമെന്ന
വാശി തന്നെയായിന്നു മനസില്‍.

തന്യോടെയായിരുന്നു മുന്‍പരിചയമില്ലെങ്കിലും ചൂണ്ട കോലും നൂലും കൊളുത്തുമെല്ലാം തയ്യാറാക്കി, താഴത്തങ്ങാടി ആറ്റില്‍ ആവേശത്തോടെ ചൂണ്ടയെറിഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ചൂണ്ടയില്‍ കുടുങ്ങി ചെറിയ മീനുകള്‍

പുല്ലനും പള്ളത്തിയുമെല്ലാം വിദ്യാര്‍ത്ഥികളുടെ ചൂണ്ടയില്‍ കുടുങ്ങി. വമ്പന്‍ മീനുകള്‍ ചൂണ്ടയില്‍ കൊത്തിയില്ലെങ്കിലും വലിയ സന്തോഷത്തിലായിരുന്നു ഈ വിദ്യാര്‍ത്ഥികള്‍.

ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ പുതുതലമുറയെ വേട്ടയാടുന്ന സാഹചര്യത്തിലാണ് അധ്യാപകനായ ഷാ വാസാണ് ചൂണ്ടയിടല്‍ ആശയം മുന്നോട്ട് വെച്ചത്.

ഇനി എല്ലാ അവധിക്കാലത്തും ചൂണ്ടയിടല്‍ ഒരു വിനോദമാക്കാം എന്ന് നിശ്ചയിച്ചാണ് ഈ വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News