ഗോരക്ഷ ഗുണ്ടകളുടെ അക്രമങ്ങളെ ശക്തമായി നേരിടണമെന്ന് സുപ്രീംകോടതി; ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം; സംഘപരിവാറിനെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി

ദില്ലി: ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെ ശക്തമായി നേരിടണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഗോസംരക്ഷണ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

അക്രമികള്‍ക്കെതിരെ സര്‍ക്കാരുകള്‍ കര്‍ശന നിയമനടപടി സ്വീകരിക്കണം

നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി നടക്കുന്ന ഗോസംരക്ഷണ അക്രമങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. സാധാരണ ക്രമസമാധാന പ്രശ്‌നമായി ഇത് കാണാനാകില്ല.

അക്രമികള്‍ക്കെതിരെ സര്‍ക്കാരുകള്‍ കര്‍ശന നിയമനടപടി സ്വീകരിക്കണം. അക്രമികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരേണ്ടത് ഭരിക്കുന്നവരുടെ കടമയാണെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

ഗോസംരക്ഷ അക്രമങ്ങള്‍ ഏറെ നടന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയും കര്‍ണ്ണാടകയും അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയ്ക്ക് നല്‍കി. മറ്റ് സംസ്ഥാനങ്ങളോട് അടുത്ത മാസം 31ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

അക്രമങ്ങള്‍ തടയാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറാക്കി ടീം നിശ്ചിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമത്തിന് ഇരയായവര്‍ക്ക് നല്‍ഷ്ടപരിഹാരം നല്‍കണമെന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഗോരക്ഷയുടെ പേരില്‍ ഇതുവരെ 58 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമത്തില്‍ ഇതില്‍ 37 പേര്‍ കൊല്ലപ്പെട്ടതായും 97 പേര്‍ക്ക് പരുക്കേറ്റതായുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News