ആര്‍.സി.സിയില്‍ നിന്ന് 9 വയസ്സുകാരിക്ക് എച്ച് ഐ വി: പിതാവ് ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ 9 വയസ്സുകാരിക്ക് എച്ച് ഐ വി ബാധിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു.

ആര്‍.സി.സിയുടെ അനാസ്ഥക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി

സംഭവത്തില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കണമെന്നും കുട്ടിയുടെ ചികില്‍സയും വിദ്യാഭ്യാസവുമടക്കമുള്ളവ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും ആര്‍.സി.സിയുടെ ആഭ്യന്തര അന്വേഷണ സമിതിയും ആര്‍.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിയുടെ ചികില്‍സയിലും രക്തം നല്‍കിയതിലും ആര്‍.സി.സിയിലുണ്ടായ അനാസ്ഥക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. രക്ത പരിശോധനക്ക് ആധുനിക സംവിധാനങ്ങളില്ലാത്തത് വീഴ്ചയാണെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ആര്‍.സി.സി ഡയറക്ടറും സംസ്ഥാന പോലീസ് മേധാവിയുമാണ് എതിര്‍കക്ഷികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News