ഡിയാഗോ കോസ്റ്റ അത്‌ലറ്റികോ മാഡ്രിഡിലേക്ക്; ചെല്‍സി വിടുന്നത് 58 ദശലക്ഷത്തിന്റെ ഓഫറില്‍

കുറെ നാളുകളായി നില നിന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഡിയാഗോ കോസ്റ്റയുടെ മടങ്ങിപ്പോക്ക് ഉറപ്പായി.

കോസ്റ്റ തന്റെ പഴയ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തിരികെ പോകുന്നതായി ചെല്‍സി സ്ഥിരീകരിച്ചു.

മുഖ്യ പരിശീലകനും മാനേജരുമായ ആന്റോണിയോ കോണ്ടേയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്പാനിഷ് താരം മടങ്ങുന്നത്. കളിക്കളത്തിലും പുറത്തും എന്നും വിവാദങ്ങളുടെ ഉറ്റ തോഴനാണ് കോസ്റ്റ.

മൈതാനത്തിലെ മോശം പെരുമാറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള കോസ്റ്റയെ ഫുട്‌ബോളിലെ മോശം കുട്ടി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
2014 മുതല്‍ ചെല്‍സിയുടെ ഭാഗമായ കോസ്റ്റ കഴിഞ്ഞ സീസണില്‍ 22 ഗോളുകള്‍ നേടി.

ട്രാന്‍സഫര്‍ 58 ദശലക്ഷം യൂറോ നല്‍കി

മൂന്നു സീസണില്‍ 54 പ്രാവിശ്യം ചെല്‍സിക്കായി നിറയൊഴിച്ചു. എന്നാല്‍ കോസ്റ്റക്ക് ഈ സീസണില്‍ ഒരു കളി പോലും കളിക്കാന്‍ സാധിച്ചില്ല.

എസി മിലാന്‍, എഎസ് മൊണാക്കോ, എവര്‍ട്ടന്‍ എന്നീ ക്ലബ്ബുകളിലേക്ക് കോസ്റ്റ പോകുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ മുന്‍ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന് ഒപ്പമായിരുന്നു താരത്തിന്റെ മനസ. 58 ദശലക്ഷം യൂറോ നല്‍കിയാണ് അത്‌ലറ്റികോ മാഡ്രിഡ് ഡിയാഗോ കോസ്റ്റയെ സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News