ഫോട്ടോ വിവാദത്തില്‍പ്പെട്ട് കോണ്‍ഗ്രസിന്റെ ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി; ഇത്തവണ ഹോളിവുഡ് സുന്ദരിക്കൊപ്പം

ന്യൂയോര്‍ക്ക്: രാഹുല്‍ ഗാന്ധി പെണ്‍കുട്ടികളുടെയും നടിമാരുടെയും സുന്ദരപുരുഷനാണ്. അവിവാഹിതനായ അദ്ദേഹത്തിന്റെ ഓരോ വിദേശ സന്ദര്‍ശനവും വാര്‍ത്തകളില്‍ നിറയാറുണ്ട്.

വിദേശ സന്ദര്‍ശനത്തില്‍ ഇയാള്‍ എവിടെയാണെന്നു പലപ്പോഴും മാധ്യമങ്ങള്‍ പോലും അറിയാറില്ല. ഇപ്പോള്‍ ഒരു ഫോട്ടോവിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ഈ ക്രോണിക് ബാച്ചിലര്‍.

ഖദറിന് പകരം കോട്ട് ധരിച്ച് ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി സ്‌റ്റൈലിഷ് വേഷത്തിലാണ് രാഹുല്‍ ചിത്രത്തിലുള്ളത്. കൂടെയുള്ളത് സ്പാനിഷ് ആസ്ട്രേലിയന്‍ നടി നതാലിയാ രാമോസ്.

ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത് ഈ ഹോളിവുഡ് താരമാണ്, രാഹുല്‍ ഊര്‍ജസ്വലമായ വ്യക്തിത്വമാണ്, കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉള്‍ക്കാഴ്ചയുമുള്ള രാഹുല്‍ ഗാന്ധിയോടൊപ്പമായിരുന്നു.

താന്‍ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. ഈ കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News