ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ BCCI സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇടക്കാല ഭരണ സമിതിയുടെ വിശദീകരണം തേടി. ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിക്കും ഭരണ സമിതിയംഗം ഡയാനക്കും കോടതി പ്രത്യേക നോട്ടീസയച്ചു.
കേസിലെ വാദം അടുത്ത മാസം 11ന്
കേസ് വിശദമായ വാദത്തിനായി അടുത്ത മാസം 11 ലേക്ക് മാറ്റി. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നും,
ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡെല്‍ഹിയിലെ വിചാരണ കോടതിയുടെ ഉത്തരവും BCCI അച്ചടക്ക സമിതിയുടെ നടപടിയും രണ്ടായി കാണണമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ അപ്പീലിലെ വാദം
Get real time update about this post categories directly on your device, subscribe now.