ന്യുട്ടണ്‍ ഇന്ത്യയില്‍ നിന്നും ഓസ്‌കറിന്; സന്തോഷം എന്ന് രാജ്കുമാര്‍ റാവു

രാജ്കുമാര്‍ റാവുവിനെ നായകനാക്കി അമിത് വി. മസുര്‍കര്‍ സംവിധാനം ചെയ്ത ചിത്രം ന്യൂട്ടണ്‍ ഓസ്‌കറിന് മത്സരിക്കാന്‍ എത്തുന്നു.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ ന്യുട്ടണ്‍ വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മത്സരിക്കുക തന്റെ ചിത്രം ഓസ്‌കര്‍ നോമിനേഷന് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് രാജ്കുമാര്‍ റാവു പ്രതികരിച്ചു.

ന്യൂട്ടണ്‍ കുമാര്‍ പ്രധാന കഥാപാത്രം

രാജ്കുമാര്‍ റാവു ന്യൂട്ടണ്‍ കുമാര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. സര്‍ക്കാര്‍ ക്ലര്‍ക്കായ ന്യൂട്ടണ്‍ കുമാര്‍, ഛത്തീസ്ഗഡില്‍ നക്സല്‍ ബാധിതമായ വനമേഖലയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

പങ്കജ് ത്രപാഠി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ്, സഞ്ജയ് മിശ്ര, ഹര്‍ദിക് മെരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദൃശ്യം ഫിലിംസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News