ഐ ആര്‍ സി ടി സിയില്‍ എസ് ബി ഐ ഡെബിറ്റ് കാര്‍ഡിന് വിലക്ക്

ഐ ആര്‍സി ടിസി വഴിയുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് പെയ്‌മെന്റ് ഗേറ്റ്വേ റെയില്‍വേ വിലക്കി.

ഒണ്‍ലൈന്‍ സൈറ്റ് വഴിയുള്ള ട്രെയിന്‍ ടിക്കറ്റിന്റെ 35ശതമാനവും എസ്.ബി.ഐക്കാണ്.ദിവസേന അരലക്ഷത്തോളം റെയില്‍ ഇടപാടുകളാണ് എസ്.ബി.ഐ കാര്‍ഡ് വഴി നടന്നിരുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

പ്രതിസന്ധി ബാങ്കുമായുള്ള തര്‍ക്കം കാരണം

കണ്‍വീനയന്‍സ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഏതാനും പൊതുമേഖലാ ബാങ്കുകളുടേയും സ്വകാര്യ ബാങ്കുകളുടേയും പേമെന്റ് ഗെറ്റ് വേ ഐ ആര്‍ സി ടി സി എടുത്തുകളഞ്ഞത്.
മുമ്പ് 20 രൂപ കണ്‍വീനയന്‍സ് ഫീസായി ഈടാക്കിയിരുന്ന റെയില്‍വേ നോട്ട് നിരോധനത്തിന് ശേഷം പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ഫീസ് എടുത്തു കളയുകയായിരുന്നു.

ഈ നഷ്ടം ബാങ്കുകളും റെയില്‍വേയും ഒരുമിച്ച് വഹിക്കുമെന്ന തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഉപയോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഐ.ആര്‍.ടി.സി മള്‍ട്ടിപ്പിള്‍ പേയ്‌മെന്റ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കനറാ, യു.ടി.ഐ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കാണ് ഇപ്പോള്‍ ഗേറ്റ് വേ സംവിധാനമുള്ളത്.

പ്രമുഖ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിപ്പിക്കാന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ 1000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് അഞ്ച് രൂപയുടെ ഇളവും 1001 രൂപ മുതല്‍ 2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് പത്ത് രൂപയുടെ ഇളവും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്.

2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനത്തില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശവും ബാങ്കുകളുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News