പാട്ടു പാടി റെക്കോര്‍ഡിടാന്‍ ഉണ്ണികൃഷ്ണന്‍; തുടര്‍ച്ചയായി 10 മണിക്കൂര്‍ പാടുന്നു

ഗിന്നസ്സ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കൊല്ലം ആശ്രാമം ഉണ്ണികൃഷ്ണന്‍ തുടര്‍ച്ചയായി 10 മണിക്കൂര്‍ പാട്ടുകള്‍ പാടുന്നു. 27-ാം തീയതി കൊല്ലത്താണ് പരിപാടി.

ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് യേശുദാസ് പാടിയ 125 പാട്ടുകള്‍ ഉണ്ണികൃഷ്ണന്‍ ആലപിക്കുക. പഴയപാട്ടുകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്  ആശ്രാമം ഉണ്ണികൃഷ്ണന്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് ഗാനഗന്ധര്‍വ്വന്‍ പാടിയ ഗാനങ്ങള്‍ തുടര്‍ച്ചയായി 10 മണിക്കൂര്‍ പാടുന്നത്.

ഒരു പാട്ട് കഴിഞ്ഞ് 30 സെക്കന്റിനുള്ളില്‍ അടുത്ത പാട്ട്

45 ഓളം കലാകരന്മാരുടെ സഹകരണത്തോടെയാണ് മ്യൂസിക്കല്‍ മാരത്തോണ്‍ അവതരിപ്പിക്കുന്നത്. ഗിന്നസ്സ് റെക്കോര്‍ഡിന്റെ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് നോണ്‍ സ്റ്റോപ്പ് മ്യൂസിക്കല്‍ മാരത്തോണ്‍ നടക്കുക.

ഒരു പാട്ട് കഴിഞ്ഞാല്‍ 30 സെക്കന്റിനുള്ളില്‍ അടുത്ത പാട്ടുപാട്ടുപാടി തുടങ്ങണം എന്ന നിബന്ധനയും ഗിന്നസ്സ് റെക്കോര്‍ഡ് അധികൃതര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News