മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം തീര്‍ത്ഥാനടകേന്ദ്രമായ മമ്പുറം മഖാം വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ സന്ദര്‍ശിച്ചു.
മുസ്ലീംങ്ങളെല്ലാം രാജ്യദ്രോഹികളാണെന്ന തരത്തില്‍ ഭരണകൂടം ചിന്തിക്കുമ്പോള്‍ മതസൗഹാര്‍ദ്ധത്തിന് പേരുകേട്ട മമ്പുറം മഖാം മാതൃകയാണെന്ന് പിപി ബഷീര്‍ പറഞ്ഞു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടഭൂമിയായിരുന്ന തിരൂരങ്ങാടിയിലെ മമ്പുറം മഖാമില്‍ കൊടിയേറ്റ് നടന്ന ദിവസമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ സന്ദര്‍ശനം നടത്തിയത്.
1921ലെ മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്നതും കേരളത്തില്‍ നിസ്സഹകരണ സമരത്തിന് ആവേശം പകര്‍ന്നതുമെല്ലാം മമ്പുറം മഖാമിന്റെ ചരിത്രമാണ്.
ബഷീറിന്‍റെ ജന്മനാട്
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തടയുന്ന ഭരണകൂടം മുസ്ലീംങ്ങളെല്ലാം രാജ്യദ്രോഹികളാണെന്ന് ചിന്തിക്കുന്ന കാലത്ത് മതസൗഹാര്‍ദ്ധത്തിന് പേര് കേട്ട മമ്പുറം മഖാം രാജ്യത്തിന് മാതൃകയാണെന്ന് പിപി ബഷീര്‍ പറഞ്ഞു.
മമ്പുറം തങ്ങളുടെയും കോന്തുനായരുടെയും ആത്മബന്ധത്തിന്റെ സ്മരണകളുള്ള മമ്പുറം മഖാം സന്ദര്‍ശനത്തിനു ശേഷമാണ് തൊട്ടടുത്തുള്ള കളിയാട്ടക്കാവില്‍ ഉത്സവത്തിന് കൊടിയേറുന്നത്.
പിപി ബഷീറിന്റെ ജന്‍മനാട് കൂടിയാണ് വേങ്ങര മണ്ഡലത്തിലെ എആര്‍ നഗര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന മമ്പുറം. പ്രചാരണത്തിന്റെ തിരക്കുകള്‍ക്കിടയിലും ഏറെ സമയം മഖാമില്‍ ചിലവഴിച്ചാണ് പിപി ബഷീര്‍ മടങ്ങിയത്.
Get real time update about this post categories directly on your device, subscribe now.