തിരുവനന്തപുരം: തിരുവനന്തപുരത്തെ കടലിന്‍റെ മക്കൾക്ക് സ്വപ്ന ഭവനമുയരുന്നു. സ്വന്തം കിടപ്പാടം കടലെടുത്തപ്പോൾ വലിയതുറയിലെ സ്കൂളിൽ പുനരധിവസിക്കപ്പെട്ടവർക്ക് ഉൾപ്പെടെ 196 കുടുംബങ്ങളെയാണ് പുതിയ ഫ്ളാറ്റുകളിലെക്ക് മാറ്റുക.
20 ഇരുനില ബ്ളോക്കുകളിലായാണ് സർക്കാർ ഇൗ സമുച്ഛയം ഒരുക്കുന്നത്. സ്വന്തം കിടപ്പാടം കടൽ കൊണ്ടുപോയിട്ട് ദുരിതത്തിലായ തിരുവനന്തപുരം വലിയതുറയിലെ ജീവിതങ്ങൾ.
സ്വപ്ന സാക്ഷാത്കാരം
അവർക്ക് സ്വപ്ന സാക്ഷാത്കാരം തന്നെയാണ് ഇൗ ഭവനങ്ങൾ. 4 വർഷത്തിലധികമായി വലിയതുറയിലെ സ്കൂളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കഴിഞ്ഞിരുന്ന കുടുംബങ്ങൾക്കുൾപ്പെടെയാണ് പുനരധിവാസം ഉറപ്പാക്കുന്നത്.
തിരുവനന്തപുരം മുട്ടത്തറയിലെ സർക്കാർ അനുവദിച്ച മൂന്നര ഏക്കർ സ്ഥലത്താണ് 20 ഇരുനില ബ്ളോക്കുകളിലായി സ്വപ്ന സമുച്ഛയം ഒരുങ്ങുന്നത്.
കഴിഞ്ഞ മാർച്ചിലാണ് വീടില്ലാത്ത മത്സ്യത്തൊഴികൾക്കായി ഫ്ളാറ്റു നിർമ്മാണത്തിന് തുടക്കം കുറിച്ചത്.
ക്രസ്തുമസ്സും പുതുവത്സരവും കടലിന്‍റെ മക്കൾ പുതിയ ഭവനത്തിൽ ആഘോഷിക്കണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
നിലവിലെ നിർമ്മാണ പുരോഗതി മന്ത്രി നേരിട്ടെത്തി തന്നെ വിലയിരുത്തി. ആകെ 196 കുടുംബങ്ങളെയാണ് ഇൗ ഫ്ളാറ്റുകളിലെക്ക് മാറ്റുന്നത്.
ശരിയായ ഗുണഭോക്താക്കൾക്ക് തന്നെ വാസസ്ഥലം നൽകുന്നത് കൃത്യമായി പരിശോധിക്കുമെന്ന് അത് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.