കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢോലോചന; ഏതന്വേഷണവും നേരിടാം; രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി

ആലപ്പുഴ: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കയ്യേറ്റം തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

അന്വേഷണം നേരിടാം

നിലവില്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു തുണ്ടു ഭൂമി പോലും ഇതുവരെ കയ്യേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ല. നിയമസഭാ സമിതിയോ വിജിലന്‍സോ കയ്യേറ്റം അന്വേഷിക്കട്ടെയെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here