സമ്പന്നന്‍ ജയ്റ്റ്‌ലി; പ്രധാനമന്ത്രിയുടെ ആസ്തി രണ്ടുകോടി

ന്യൂഡല്‍ഹി : ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്‌ജെയ്റ്റ്‌ലി.

നരേന്ദ്രമോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്

67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്.

ഗാന്ധിനഗറിലെ രണ്ടുവസതികളടക്കമുള്ള സ്ഥാവര വസ്തുക്കളും കൈവശമുള്ളതും ബാങ്ക് നിക്ഷേപവും അടക്കം 1,00,13,403 കോടി രൂപ മൂല്യമുള്ള ആസ്തി .

വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്.

92 അംഗ കേന്ദ്രമന്ത്രിസഭയില് ഇവരടക്കം 15 പേര് മാത്രമാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News