ഹൈദരാബാദ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിക്ക് തകര്‍പ്പന്‍ വിജയം

തെലങ്കാന: ഹൈദരാബാദ് യൂണിവേഴ്സിറ്റി കേളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിക്ക് തകര്‍പ്പന്‍ വിജയം. പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വിജയിച്ചു.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ശ്രീരാഗ് പൊയ്ക്കാടന്‍ 1509 വോട്ടുനേടി തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. ജനറല്‍ സെക്രട്ടറി ആരിഫ് അഹമ്മദ് 1977 വോട്ടുനേടിയാണ് വിജയിച്ചുകയറിയത്. എസ്എഫ്ഐ സ്ഥാനാര്‍ഥിയാണ് ആരിഫ്

നേരത്തെ.2000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് 81 വോട്ടിന്റെയും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിക്ക് 233 വോട്ടിന്റെയും ലീഡാണുണ്ടായിരുന്നത്.

തുടക്കത്തില്‍ സോഷ്യല്‍ സയന്‍സ് സ്‌കൂളില്‍ എബിവിപി യുടെയും എസ്ഐഒ യുടെയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയായിരുന്നു എസ്എഫ്ഐ നേതൃത്വത്തിലുള്ള അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആദ്യ വിജയം.

ഹ്യൂമാനിറ്റീസ് വിഭാഗത്തിലും പിന്നീട് വിജയക്കൊടി പാറിച്ചു. തുടര്‍ന്ന് ഓരോ സീറ്റും പിടിച്ചെടുത്തു. എസ്എഫ്ഐ , എഎസ്എ(അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്‍),ഡിഎസ്യു(ദളിത് സ്റ്റുഡന്റസ് യൂണിയന്‍),ടിഎസ്എഫ്(ട്രൈബല്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍),ടിവിവി(തെലങ്കാന വിദ്യാര്‍ഥി വേദിക)എന്നിവരാാണ് മതേതര സഖ്യത്തില്‍ ഉണ്ടായിരുന്നത്.

ബിഎസ്എഫ്(ബഹുജന്‍ സ്റ്റുഡന്റ് ഫ്രണ്ട് )സഖ്യത്തെ പിന്തുണക്കുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel