ഇകൊമേഴ്സ് രംഗത്ത് ഇത് ഓഫറുകളുടെ പെരുമഴക്കാലം ; ഫ്‌ലിപ്കാര്‍ട്ടും ആമസോണും പേടിഎമ്മും കച്ചവടം പൊടിപൊടിക്കുന്നു

വമ്പന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍. ഫ്‌ലിപ്കാര്‍ട്ടും ആമസോണും പേടിഎമ്മും കച്ചവടം പൊടിപൊടിക്കാന്‍ ഗംഭീര ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ െവക്കുന്നത്.

സാംസങ്ങ്, ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ഇളവുകള്‍. സാംസങ്ങിന്റെ ഗ്യാലക്സി എസ് 7 29,990 രൂപയ്ക്കാണ് വില്‍ക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ എസ്7 ന്റെ വില 48,900 രൂപയായിരുന്നു.

എന്നാല്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് സെയിലില്‍ കേവലം 29,999 രൂപയ്ക്കാണ് ഈ ഹാന്‍ഡ്സെറ്റ് വില്‍ക്കുന്നത്. ഇതിനു പുറമെ 3000 രൂപയുടെ എക്സേഞ്ച് ഓഫറും ലഭിക്കും.

എസ്ബിഐയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിന്‍മേല്‍ 10 ശതമാനം ഇളവും ലഭിക്കും. ആപ്പിളിന്റെ ഐഫോണുകള്‍ക്കും വന്‍ ഓഫര്‍ നല്‍കുന്നുണ്ട്. ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 എന്നിവ ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയിലുണ്ട്. ഐഫോണുകള്‍ക്ക് ഏകദേശം 40 ശതമാനം വരെ ഓഫര്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News