ഊബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: സീരിയല്‍ നടിമാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്

കൊച്ചി: ഊബര്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്.  യുവതികള്‍ സംഘം ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നെന്നും , ഡ്രൈവറുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന വാദം തെറ്റാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍ .

സംഭവം നടന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനായ ഷനോജാണ് സംഭവം വിശദീകരിച്ച് രംഗത്തെത്തിയത്

ഊബര്‍ ടാക്സി ഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ ഏകസാക്ഷിയാണു തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ്.

പൂള്‍ ടാക്സി പ്രകാരം വിളിച്ച വാഹനത്തില്‍ നിന്ന് ഷിനോജിനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് യുവതികള്‍ ഷഫീക്കിനോട് കയര്‍ത്തു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് വെളിപ്പെടുത്തുന്നു.

അക്രമാസക്തരായ യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളായ യുവതികള്‍ സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here