ആലപ്പുഴ: താന്‍ കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താന്‍ മണ്ണിട്ട് നികത്തിയതെന്നും ആരെല്ലാം വിചാരിച്ചാലും താന്‍ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഒരു തുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ല. നല്ലത് ചെയ്താലും എങ്ങനെ കുഴപ്പമുണ്ടാക്കാമെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. അവരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ കായല്‍ കൈയേറ്റ ആരോപണമെന്നും തോമസ് ചാണ്ടി പറഞ്ഞു.

ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് പുറത്ത് നിന്നാണെന്നും തോമസ് ചാണ്ടി പറഞ്ഞു.