അഭിനയരംഗത്ത് ഇല്ലെങ്കിലും നസ്രിയ ഇപ്പോഴും മലയാളികളുടെ പ്രിയ താരമാണ്.നസ്രിയയുടെ സോഷ്യല്‍ മീഡിയയിലെ ഫോട്ടോകള്‍ക്ക് കിട്ടുന്ന ലൈക്കുകള്‍ തന്നെ ഇതിന് തെളിവാണ്.

താരം ഒരു ഫോട്ടോ ഇട്ടാല്‍ അത് വൈറലാകാന്‍ നിമിഷങ്ങള്‍ മതി. നസ്രിയ സിനിമയിലേക്ക് മടങ്ങിയോത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഫഹദിന്റെ അനുജന്‍ ഫര്‍ഹാന്റെ ഒപ്പമുള്ള നസ്‌റിയയുടെ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫര്‍ഹാനാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ആരോടാണ് നസ്രിയക്ക് ഇത്രയും ദേഷ്യം എന്ന് ചോദിച്ചാണ് ഫര്‍ഹാന്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.