” എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം”; ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വെള്ളിത്തിരയിലെ മിന്നും താരം ഉണ്ണി മുകുന്ദന്‍ തന്റെപിറന്നാള്‍ ആഘോഷിച്ചത് ഒറ്റപ്പാലത്തെ എന്റെ വീടിനു സമീപമുളള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പം ആയിരുന്നു.

പോളിഗാര്‍ഡനിലെ അന്തേവാസികളോട് ഒപ്പമുള്ള ചിത്രങ്ങളും സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

ഇവര്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ഉണ്ണി പറയുന്നു. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിര്‍ന്ന ആണ്‍കുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്.

18 നും 80 നും ഇടയില്‍ പ്രായമുള്ള 109 അംഗങ്ങള്‍ നിലവില്‍ പോളിഗാര്‍ഡനിലുണ്ട്. 90% പേരും മാതാപിതാക്കള്‍ മരണപ്പെട്ടവരും ജുവൈനല്‍ ഹോം എന്നീ സ്ഥലങ്ങളില്‍ സംരക്ഷിക്കുവാന്‍ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ് എന്നും 109 പേരില്‍ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ് എന്നും ഉണ്ണി പറയുന്നു.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം എന്നും ജാതി മത ഭേതമന്ന്യേ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും ഉണ്ണി പറയുന്നു.

പോളിഗാര്‍ഡെന്റമേല്‍വിലാസും ഒപ്പം ചേര്‍ത്താണ് ഉണ്ണി മുകുന്ദന്‍ തെന്റ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News