
മുംബൈ: കായിക ലോകത്തെ സംഭവങ്ങള്‍ എന്നും സിനിമക്ക് ഇഷ്ട്ട വിഷയമാണ്. ദംഗല്‍, ഭാഗ് മില്‍ക്കാ ഭാഗ്, സച്ചില്‍ എ ബില്യണ്‍ ഡ്രീംസ് എന്നിങ്ങനെ സ്‌പോര്‍ട്സ് ഇതിവൃത്തമായ ബോക്‌സ് ഓഫിസ് ഹിറ്റുകളുടെ പട്ടിക വലുതാണ്.
ആ പട്ടികയിലേക്ക് ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തി താരം ദലിപ് സിംഗ് റാണ് എന്ന ഗ്രേറ്റ് ഖാലിയുടെ ജീവിതവും കടന്നു വരുന്നു. ബോളിവുഡിലാണ് സിനിമ പുറത്തിറങ്ങുക.
ചിത്രത്തിന്റെ നിര്‍മ്മാതാവ് ഒരു ബോളിവുഡ് താരത്തെ സമീപിച്ച് ഖാലി ആയി അഭിനയിക്കാന്‍ തയാറാണോ എന്ന തിരക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ധോണിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച സുശാന്ത് സിംഗ് രാജ്പുത് ആണ് ഖാലിയായി എത്തുക എന്നാണ് സൂചന
നായകനായി സുശാന്ത്
ഖാലിയുടെ ജീവിതം സിനിമയാക്കുന്നതിനോട് ഖാലിക്ക് അനുകൂല നിലപാടാണ് ഉളളത്. ഡബ്ല്യു ഡബ്ല്യു ഇ താരം, അഭിനേതാവ് എന്ന നിലയിലുളള ഖാലിയുടെ കഥകളാണ് എല്ലാവര്‍ക്കും അറിയാവുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ആരും പറയാത്ത കഥകളാകും സിനിമ പറയുക. എന്നാല്‍ ശാരിരികമായി ഖാലിയുമായി യാതൊരു സാമ്യവും ഇല്ലാത്ത സുശാന്ത് എങ്ങനെ കഥാപാത്രത്തെ കൈകാര്യം ചെയ്യുമെന്നാണ് സിനിമ ലോകം ചര്‍ച്ച ചെയ്യുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here