കൊതുകിനെ നീക്കണമെന്ന് കോടതിയില്‍ ഹര്‍ജി

പല കാര്യങ്ങള്‍ക്കും ആളുകള്‍ കോടതിയെ സമീപിക്കാറുണ്ട്, എന്നാല്‍ രാജ്യത്തെ കൊതുകിനെ നീക്കം ചെയ്യണണം എന്നാവശ്യം ഉന്നയിച്ച്ഒരാള്‍ കോടതിയെ സമീപിച്ചാലോ.

ധനേഷ് ഈഷ്ദാന്‍ എന്നയാളാണ് വ്യത്യസതമായ ആവശ്യവുമായി സുപ്രീം കോടതിയില്‍ എത്തിയത്.
കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ തടയാനായി മുഴുവന്‍ കൊതുകളെയും തുടച്ചുനീക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

കോടതി ദൈവം അല്ലെന്നു മറുപടി

എന്നാല്‍ കോടതിക്ക് എല്ലാ വീടുകളിലും കയറി കൊതുകിനെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കാനാവില്ലെന്നും, ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത് എന്നാണ് കോടതി മറുപടി നല്‍കിയത്.

ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റേയും ദീപക് മിശ്രയുടേയും ബഞ്ചാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ലോകത്ത് ഒരു കോടതിയും സര്‍ക്കാരിനോട് ഇത്തരത്തില്‍ നിര്‍ദേശം കൊടുക്കുമെന്ന് തോന്നുന്നില്ലെന്നും  കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News