പാഠപുസ്തകങ്ങള്‍ വൈകില്ലെന്ന് ടോമിന്‍ തച്ചങ്കരി; ഒക്ടോബര്‍ 3 മുന്‍പ് വിതരണം ചെയ്യും

തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്ന് കെബിപിഎസ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

ഹൈസ്‌ക്കൂള്‍, പ്രൈമറി ക്‌ളാസുകളിലേക്കുള്ള 2.5 കോടിയോളം വരുന്ന രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നുമാസമെടുത്താണ് ഇവ പൂര്‍ത്തിയാക്കിയത്.

പുസ്തകങ്ങളുടെ ബൈന്റിങ് ജോലികള്‍ അവസാനഘട്ടത്തിലാണ്.

എല്ലാ സ്‌കൂളുകളിലും പുസ്തകങ്ങള്‍ എത്തിക്കും

രണ്ടാം വാല്യം പുസ്തകങ്ങള്‍ പൂജ അവധിക്കുശേഷം ഒക്ടോബര്‍ 3 മുതലാണ് സ്‌കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങുന്നത്. അതിനുമുന്നേ എല്ലാ സ്‌കൂളുകളിലും പുസ്തകങ്ങള്‍ എത്തിക്കും.

പുസ്തകങ്ങളുടെ അച്ചടിയും വിതരണവും കെബിപിഎസിനെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വൈകുമെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതില്ലെന്നും ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here