ചെളിയില്‍പെട്ട വാഹനം എങ്ങനെ പുറത്തെത്തിക്കാം; വീഡിയോ വൈറല്‍

പത്തനംതിട്ട: പത്തനംതിട്ട സ്വദേശി ബിനോയ് മല്ലിശ്ശേരി ഒരു ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത് 30 ലക്ഷം പേര്‍. ചെളിയില്‍പെട്ടുപോകുന്ന വാഹനം എങ്ങനെ അനായാസം പുറത്തെത്തിക്കാം എന്നതായിരുന്നു ബിനോയിയുടെ വീഡിയോ.

പുതിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് ബിനോയി

15 വര്‍ഷമായി ബിനോയി വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നു. അതുകൊണ്ടു തന്നെ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഐഡിയകളും ബിനോയിക്കുണ്ട്. ഇതുപോലൊന്നാണ് ബിനോയി കഴിഞ്ഞ ദിവസം വീഡിയോ എടുത്ത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

ഒരു ദിവസം കൊണ്ട് ബിനോയിയെ പോലും ഞെട്ടിച്ചുകൊണ്ട് വീഡിയോ 10 ലക്ഷം പേരാണ് കണ്ടത്. ഒരാഴ്ച ആയപ്പോഴേക്കും അതു 30 ലക്ഷം വ്യുവെര്‍സ് ആയി. ചെളിയില്‍ അകപ്പെട്ടുപോകുന്ന വാഹനം എങ്ങനെ കയര്‍ ഉപയോഗിച്ചു അനായാസം പുറത്തെത്തിക്കാം എന്നതാണ് ബിനോയിയുടെ വീഡിയോ.

വാഹനങ്ങളുമായി ബന്ധപ്പെട്ട് ഇതേപോലുള്ള ഉപകാരപ്രദമായ പല വീഡിയോകളും ഇതിനു മുന്‍പും ബിനോയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനൊക്കെ ലക്ഷകണക്കിന് വ്യുവെര്‍സ് ആയിരുന്നു ഉണ്ടായിരുന്നത്. വാഹനം ഓടിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പുതിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് ബിനോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News