ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ദില്ലി: ദില്ലിയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ ഒരു സംഘമാളുകള്‍ ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.

ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്നാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കാറിനുള്ളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ക്രൂരമായ പീഡനം നേരിട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഗാസിയാബാദിലെ സിഹാനി ഗേറ്റ് മേഖലയില്‍ ഒരു നഴ്‌സിനെ ഒരു സംഘമാളുകള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്നും വാര്‍ത്തകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here