അമ്മായി അച്ഛന്റെ മുന്നില്‍ ബിക്കിനി അണിഞ്ഞെത്തിയ മരുമകളാണ് ഇപ്പോള്‍ നാട്ടിലെ സംസാരവിഷയം. കേട്ടിട്ട് മൂക്കത്ത് വിരല്‍ വക്കാന്‍ വരട്ടെ. ആ മരുമകളെ കുറിച്ചുള്ള മറ്റു ചില കാര്യങ്ങള്‍ കൂടി അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിത്തരിക്കും. ബിക്കിനിയിട്ട് കടല്‍ത്തീരത്തുകൂടി നടന്നു വരുന്ന മരുമകള്‍ പ്രേതമാണെന്നതാണ് സത്യം.

 ബിക്കിനിയിട്ടെത്തിയ മരുമകള്‍ തെലുങ്കിന്റെ സൗന്ദര്യറാണി

കഥയിലെ നായകനായ അമ്മായി അഛന്‍ മറ്റാരുമല്ല സാക്ഷാല്‍ നാഗാര്‍ജുനയാണ്. ബിക്കിനിയിട്ടെത്തിയ മരുമകള്‍ തെലുങ്കിന്റെ സൗന്ദര്യറാണി സമന്തയുമാണ്. രാജുഗാരി ഗാധി 2 എന്ന പുതിയ ചിത്രത്തിലാണ് അമ്മായി അഛനും, മരുമകളും ഒന്നിച്ചെത്തുന്നത്. ജയസൂര്യ മെന്റലിസ്റ്റായെത്തിയ നമ്മുടെ പ്രേതം എന്ന സിനിമയുടെ തെലുങ്ക് രൂപമാണ് രാജുഗാരി.

നാഗാര്‍ജുന മെന്റലിസ്റ്റിന്റെ വേഷം കൈകാര്യം ചെയ്യുമ്പോള്‍ സമന്ത് പ്രേതവേഷത്തിലെത്തുന്നു. മലയാളത്തില്‍ കോമഡി ട്രാക്കില്‍ പോയ ചിത്രം തെലുങ്കില്‍ കട്ട സീരിസാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. ഏറ്റവും അധികം ആളുകള്‍ കണ്ട വിഡിയോകളില്‍ രണ്ടാം സ്ഥാനമാണ് തെലുങ്ക് പ്രേതത്തിന്.