പത്തുകോടിയുടെ ആ ഭാഗ്യവാന്‍ പരപ്പനങ്ങാടി മുസ്തഫ; ഭാഗ്യം തേടിയെത്തിയത് സ്വന്തമായി ബിസിനസ് ആരംഭിക്കാനിരിക്കെ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ സമ്മാനജേതാവിനെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി മൂട്ടക്കരമ്മല്‍ മുസ്തഫയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചത്.

തേങ്ങാ കച്ചവടക്കാരനായ ഉപ്പയുടെ വണ്ടി ഓടിക്കലായിരുന്നു മുസ്തഫയുടെ ജോലി. സ്വന്തമായി കച്ചവടം തുടങ്ങാന്‍ ആലോചിച്ചിരിക്കുമ്പോഴാണ് മുസ്തഫയെ ഭാഗ്യം തേടിയെത്തിയത്.

പരപ്പനങ്ങാടിയില്‍ വിറ്റ അഖ 442876 എന്ന നമ്പറിനാണ് പത്തുകോടി രൂപ അടിച്ചത്. ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്. ഖാലിദില്‍ നിന്ന് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മുസ്തഫ ടിക്കറ്റ് വാങ്ങിയത്. നികുതി കിഴിച്ച് ആറരക്കോടി രൂപയോളം മുസ്തഫയ്ക്ക് ലഭിക്കും.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News