ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍. ബര്‍സാന ജില്ലയില്‍ ആശ്രമം നടത്തുന്ന ബാബ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആള്‍ ദൈവമാണ് അറസ്റ്റിലായത്.

യുവതി ആശ്രമത്തിലെ അന്തേവാസി

പശ്ചിമ ബംഗാള്‍ സ്വദേശിയും നാളുകളായി ആശ്രമത്തിലെ അന്തേവാസിയുമായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്. നാളുകളായി ഇയാള്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ ആട്ടിപ്പുറത്താക്കി. ഇതേത്തുടര്‍ന്ന് സ്വദേശമായ പശ്ചിമബംഗാളിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News